ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു ബ്ലാസ്റ്റേഴ്‌സ്
ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു ബ്ലാസ്റ്റേഴ്‌സ് ..
ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു ബ്ലാസ്റ്റേഴ്‌സ്. ആർമി ഗ്രീനെ ബ്ലാസ്റ്റേഴ്‌സ് യുവ നിര തകർത്തത് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്.ഇതോട് കൂടി ബ്ലാസ്റ്റേഴ്‌സിന്റെ ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾ അവസാനിച്ചു
ക്വാർട്ടർ ഫൈനൽ പ്രതീക്ഷ നിലനിർത്താൻ ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സിന്റെ തുടക്കം മികച്ചതായിരുന്നു.25 ആം മിനുറ്റിൽ ഐമന്റെ അതിമനോഹരമായ ഗോളിൽ ബ്ലാസ്റ്റേഴ്‌സ് ലീഡ് നേടുകയും ചെയ്തു. ആർമി ഗ്രീൻ അവസരങ്ങൾ തുറന്നിടത്തെങ്കിലും ബ്ലാസ്റ്റേഴ്‌സ് ഗോളിയെ മറികടക്കാൻ കഴിഞ്ഞില്ല. ഒടുവിൽ ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ അരിത്ര ദാസിന്റെ കിടിലൻ ഗോളിലൂടെ ബ്ലാസ്റ്റേഴ്‌സ് ലീഡ് രണ്ടാക്കി.
രണ്ടാം പകുതിയും ഇരു ടീമുകളും ആക്രമിച്ചു തന്നെ തുടങ്ങി.ആർമി ഗ്രീൻ അവസരങ്ങൾ വീണ്ടും വീണ്ടും തുറന്നെടുത്തെങ്കിലും വൻ മതിലായി നിന്ന സച്ചിനെ മറികടക്കാൻ കഴിഞ്ഞില്ല. ഒടുവിൽ രണ്ട് ഗോളിന്റെ വിജയവുമായി ബ്ലാസ്റ്റേഴ്‌സ് ക്വാർട്ടർ പ്രതീക്ഷകൾ നിലനിർത്തി.
ToOur Whatsapp Group